കാട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മയിൽ അധ്യക്ഷത വഹിച്ചു. എ കെ അബൂബക്കർ കുട്ടി ( ചെയർമാൻ വികസന കാര്യം ) ടൂറിസം, കൃഷി പൊതു സ്റ്റേഡിയ നിർമ്മാണം, സമ്പൂർണ്ണ ഭവന പദ്ധതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് പ്രാപ്തി മുഖ്യമന്ത്രി നൽകുന്ന കരട് പദ്ധതി ചടങ്ങിൽ അവതരിപ്പിച്ചു.

ജനപ്രതിനിധികളായ കൗസർ മാസ്റ്റർ, അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, നിതീഷ് കല്ലുള്ള തോട്, നൗഷാദ് അലി,ഹാരിസ് അമ്പയത്തോട്, സലാം മണക്കടവൻ, കെ സി ബഷീർ, രവി വേനക്കാവ്, സലിം പുല്ലടി, ഒ കെ മുഹമ്മദ്, ശ്രീകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടത്തി. പുതിയ ആശയങ്ങളും നവീന പദ്ധതികൾക്ക് ആവശ്യമായ കാര്യങ്ങളും ക്രോഡീകരിച്ചു.
Kattipara Gram Panchayat Development Seminar Joined Gram Panchayat Hall