
അവിടനല്ലൂര്‍: കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (BMC) യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം ബഹു. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് IAS പ്രകാശനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനു വേണ്ടി ജില്ലാ കോഡിനേറ്റര്‍ ഡോ. കെ പി മഞ്‍ജു പിബിആര്‍ ഏറ്റുവാങ്ങി. പിബിആറിന്റെ പ്രസക്തിയും പ്രാധാന്യവും സൂചിപ്പിച്ചു കൊണ്ട് ജില്ലാ കോഡിനേറ്റര്‍ സംസാരിച്ചു. ബിഎംസി കണ്‍വീനര്‍ രാജന്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ഛ് സുരേഷ് അധ്യക്ഷത വഹിച്ചു . ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീമതി എം കെ വിലാസിനി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഷൈന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു കൈപ്പങ്ങല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ സിജിത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ പി മനോഹരന്‍, അസിസ്റ്റന്റ് സെക്രട്ടറി ഷിബിന്‍ കെ, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ശങ്കരന്‍ മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ ടി ഷാജു, ടി കെ ചന്ദ്രന്‍, കെ വി സത്യന്‍, അസ്സന്‍കോയ മാസ്റ്റര്‍, പി കെ ഗോപാലന്‍, ഉണ്ണികൃഷ്ണന്‍ പൊന്നൂര്, നേറ്റ്യാത്ത് കുട്ട്യാലി, കെ എം കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിവര ശേഖരണം നടത്തിയ വളണ്ടിയര്‍മാര്‍ക്കും ക്രോഡീകരണത്തില്‍ സഹകരിച്ചവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി നാരായണന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ യു എം ഷീന നന്ദി രേഖപ്പെടുത്തി.
The District Collector has released the People's Biodiversity Register