കേട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നുമുള്ള നാമമാത്ര പലിശ നിരക്കിലുള്ള വായ്പയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ കലക്ടറും.

പഞ്ചായത്തിലെ 28 അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന്റെ ഉദ്ഘാടനം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പേരാമ്പ്ര ഉപജില്ല മാനേജര്‍ ബേബി റീനയും നിര്‍വഹിച്ചു.
കുടുംബശ്രീകളുടെ സംരംഭകത്വ ശേഷി വർദ്ധിപ്പിക്കാൻ അഞ്ച് ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കുന്ന ലോൺ ആദ്യഘട്ടത്തിൽ 28 കുടുംബശ്രീകൾക്ക് ലഭ്യമാകും.
50 ശതമാനത്തിനു മുകളിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട അംഗങ്ങളുള്ള കുടുംബശ്രീകളെ ഗ്രേഡിങ് നടത്തി ഏറ്റവും മികച്ച 28 കുടുംബശ്രീകളെ കണ്ടെത്തിയത് ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഡിഎസ് പദ്ധതി ആസൂത്രണം ചെയ്തത് നേരത്തെ ആയിരക്കണക്കിന് പേരുടെ അവയവദാന സമ്മതപത്രം നൽകിയും കോട്ടൂർ കുടുംബശ്രീ ജനശ്രദ്ധ ആകർഷിച്ചിരുന്നു സംസ്ഥാനത്ത് രണ്ടാമതായും ജില്ലയിൽ ആദ്യമായി ഐഎസ്ഒ പദവി നേടിയെടുക്കാനും കുടുംബശ്രീ സിഡിഎസിന് സാധിച്ചിട്ടുണ്ട്.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ഛ് സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീമതി എം കെ വിലാസിനി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഷൈന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു കൈപ്പങ്ങല്‍, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ സിജിത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ പി മനോഹരന്‍, അസിസ്റ്റന്റ് സെക്രട്ടറി ഷിബിന്‍ കെ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ ടി ഷാജു, ടി കെ ചന്ദ്രന്‍, കെ വി സത്യന്‍, അസ്സന്‍കോയ മാസ്റ്റര്‍, പി കെ ഗോപാലന്‍, ഉണ്ണികൃഷ്ണന്‍ പൊന്നൂര്, നേറ്റ്യാത്ത് കുട്ട്യാലി, കെ എം കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ യു എം ഷീന സ്വാഗതം പറഞ്ഞു.
Kotur Gram Panchayat Kudumbashree CDS has implemented a loan scheme of two and a half crore rupees to encourage small enterprises