പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
Jan 21, 2025 11:50 PM | By Vyshnavy Rajan

കൂടരഞ്ഞി : മഞ്ഞക്കടവ്, കൂരിയോട് പ്രദേശങ്ങളിൽ വന്യജീവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും വന്യജീവിയെ കണ്ടെത്തി ജനങ്ങളുടെ ഭയാശങ്കയും സംശയവും ദൂരീകരിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക് നയത്തിനെതിരെ രാഷ്ട്രീയ ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പെരുമ്പൂളയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്തും കൂരിയോട്, ചുള്ളിയകം കോളനി, മഞ്ഞക്കടവ് നിവാസികൾക്കും വന്യജീവിയുടെ ഭീകര ശബ്ദം കേട്ട് ഭയന്ന് ഉറക്കം നഷ്ടപ്പെട്ടു ഇരിക്കുകയാണ്.

വെളുപ്പിന് റബ്ബർ ടാപ്പിങ്ങും ഇതര കൃഷി പണികളും നിർവ്വഹിക്കാനാകാതെ പ്രയാസപ്പെട്ടിരിക്കയാണ്. ഈ സാഹചര്യത്തിൽ വന്യജീവിയെ തിരിച്ചറിഞ്ഞ് പിടികൂടി ജനങ്ങളെ ഭയ വിമുക്തരാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുഴുവൻ സമയ പെട്രോളിംഗ് ഏർപ്പെടുത്തണമെന്ന് ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിആവശ്യപ്പെട്ടു.

കൂരിയോട് കോളനി പ്രദേശങ്ങളിലേക്ക് വൈകുന്നേരം ആയാൽ ഓട്ടോറിക്ഷ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത് . പ്രദേശത്ത് വന്യ ജീവിയുടെ ആക്രമണ മൂലമുള്ള ദുരന്തമുണ്ടായാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉത്തരവാദികൾ എന്നും പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ അറിയിച്ചു.

പന്തംകൊളുത്തി പ്രതിഷേധ പ്രകടനത്തിൽ കുട്ടികളും സ്ത്രീകളും ഉൾപെടെ നിരവധി ആളുകൾ പങ്കാളികളായി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ കൗൺസിൽ മെമ്പർ ശ്രീ പി.എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ,പി അബ്ദുൽ റഹ്മാൻ മാസ്റ്റർ പള്ളിക്കലാത്ത്, ജോർജ് മംഗരയിൽ ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി, ബിജു മുണ്ടക്കൽ, ജോളി പൊന്നം വരിക്കയിൽ, ജിനേഷ് തെക്കനാട്ട്, മാത്യു ചേർത്തലയ്ക്കൽ, ഷുക്കൂർ കിഴക്കൻവീട്ടിൽ,അഹമ്മദ്കുട്ടി അടുക്കത്തിൽ, സന്തോഷ് കിഴക്കേക്കര, മാത്യു മങ്കരയിൽ, ജോയ് ആലുങ്കൽ, അമൽസൺ ജോർജ്, സത്യൻ പനക്കച്ചാൽ തുടങ്ങിയവർ സംസാരിച്ചു. രജുല ബാബു , രജീഷ് കരിയാത്തുംകുഴി, ശിവൻ പനക്കച്ചാൽ, ബാബു കരിയാത്തുംകുഴി, സുരേഷ് ബാബു പനക്കച്ചാൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



A protest was held by lighting torches

Next TV

Related Stories
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി വര്‍ദ്ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

Feb 19, 2025 08:19 PM

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി വര്‍ദ്ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി 50% ശതമാനം വര്‍ദ്ധിപ്പിച്ചതിനുമെതിരെ കൂരാച്ചുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ...

Read More >>
നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌  ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു

Feb 19, 2025 04:20 PM

നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു

നരയംകുളം എ യു പി സ്‌കൂള്‍ സംഘടിപ്പിച്ച നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി ടി.പി ഉഷ ഉദ്ഘാടനം...

Read More >>
ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

Feb 19, 2025 02:26 PM

ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു....

Read More >>
ചീക്കിലോട്  കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   ഉദ്ഘാടനം ചെയ്തു

Feb 18, 2025 03:28 PM

ചീക്കിലോട് കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

നന്മണ്ട ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ...

Read More >>
 സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ഡോ. ടി.പി പ്രിയേന്ദുവിന്

Feb 18, 2025 02:13 PM

സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ഡോ. ടി.പി പ്രിയേന്ദുവിന്

സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി...

Read More >>
Top Stories










News Roundup