നടുവണ്ണൂർ : പട്ടികജാതി ഉന്നതികളിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് കെ ടി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ മാസ്റ്റർക്ക് നിവേദനം കൈമാറി . എം സുധാകരൻ, കെ സി കമല, കെ രാമചന്ദ്രൻ, വി പി ചെക്കോട്ടി, എംസി കരുണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

എം സുധാകരൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എൻ ആലിചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി ബാലൻ, കെ സി കമല, ഇ സുരേഷ് ബാബു, രാജഗോപാൽ എന്നിവർ അഭിവാദ്യം ചെയ്തു. നിവേദനം സ്വീകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരൻ മാസ്റ്റർ സംസാരിച്ചു.
A march was held to the panchayat office under the leadership of KSK KT