ബാലുശ്ശേരി : പനങ്ങാട് കുടുംബശ്രീ സംരംഭങ്ങൾക്ക് പിന്നോക്ക വിഭാഗ കോർപ്പറേഷൻ 3 കോടി രൂപ അനുവദിച്ചു. അനുവദിച്ച മൂന്ന് കോടി രൂപയുടെ മൈക്രോ വായ്പ വിതരണവും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. 51തൊഴിൽ സംരംഭങ്ങൾക്കായി അനുവദിച്ച 3 കോടി രൂപയുടെ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ലുശ്ശേരി : പനങ്ങാട് കുടുംബശ്രീ സംരംഭങ്ങൾക്ക് പിന്നോക്ക വിഭാഗ കോർപ്പറേഷൻ 3 കോടി രൂപ അനുവദിച്ചു. അനുവദിച്ച മൂന്ന് കോടി രൂപയുടെ മൈക്രോ വായ്പ വിതരണവും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. 51തൊഴിൽ സംരംഭങ്ങൾക്കായി അനുവദിച്ച 3 കോടി രൂപയുടെ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർപേഴ്സൺ കെ കെ പ്രകാശിനി, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ പിവി കുഞ്ഞികൃഷ്ണൻ, കെ എസ് ബി സി ഡി സി മാനേജർ സി ആർ ബിന്ദു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഐ ഗിരീഷ്, സി ആർ സിന്ധു, വി സുധ, പി ധന്യ എന്നിവർ ക്ലാസെടുത്തു.
Panangad Kudumbashree enterprises have been sanctioned financial assistance of Rs 3 crore by Backward Section Corporation