
ഉള്ളിയേരി : കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 'ആയിരം വിദ്യാഭ്യാസ സദസ്സുകൾ' പരിപാടി ശ്രദ്ധേയമാകുന്നു. ഉള്ളിയേരി ബ്രാഞ്ച് തല ഉദ്ഘാടനം കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ നിർവഹിച്ചു.
ഉള്ളിയേരി ബസ് സ്റ്റാന്റിൽ നടന്ന പരിപാടി കെ ടി എ സബ്ജില്ലാ ജോ സെക്രട്ടറി കെ വി ബ്രിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സബ്ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി എഴുപത് സദസ്സുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ സബ് ജില്ലാ സെക്രട്ടറി സി പി സബീഷ് മുഖ്യപ്രഭാഷണം നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി കെ പി സുരേഷ് ആശംസ അർപ്പിച്ചു സംസാരിച്ചു. കെഎസ്ടിഎ ബ്രാഞ്ച് സെക്രട്ടറി എൻ കെ ഷൈനി സ്വാഗതം പറഞ്ഞു. സബ്ജില്ലാ പ്രസിഡന്റ് എസ് ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.
KTA State Conference: Thousands of educational audiences get noticed