പന്തലായിനി : ദുരന്തനിവാരണ സേനാംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ദുരന്തനിവാരണ സേനാംഗങ്ങൾക്കാണ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം പി രജു ലാൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ ജീവാനന്ദൻ, ബിന്ദു സോമൻ, കെ അബിനീഷ് എന്നിവർ സംസാരിച്ചു. റിട്ട. ഫയർമാൻ ലിനീഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Organized training for disaster management personnel