പേരാമ്പ്ര : പേരാമ്പ്ര മണ്ഡലം ബിജെപി പ്രസിഡന്റ് ആയി ഡികെ മനു ചുമതലയേറ്റു. ബിജെപി സംഘടന പർവ്വത്തിന്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിലാണ് ഡികെ മനുവിനെ പ്രസിഡന്റ് ആയി നിശ്ചയിച്ചത്. പേരാമ്പ്ര ബിജെപി ഓഫീസിൽ നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെയും യുവജനങ്ങളുടെയും പ്രതീക്ഷ ബിജെപിയിൽ ആണെന്നും, കേന്ദ്രസർക്കാരിന്റെ ജനകീയ പദ്ധതികൾ കൂടുതൽ പേരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുവലതു മുന്നണികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് തടവ് തടവറയിൽ ആണെന്നും മുനമ്പം വിഷയം അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചടങ്ങിൽ തറമ്മൽ രാജേഷ് അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ രാമദാസ് മണലേരി, പി കെ ജയൻ, കെ കെ രജീഷ്, എം പ്രകാശൻ, കെ എം സുധാകരൻ,ജുബിൻ ബാലകൃഷ്ണൻ, കെ കെ സജീവൻ എന്നിവർ സംസാരിച്ചു.
DK Manu took charge as Perampra constituency BJP president