---
title: "എം ഡി എം എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്റിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ"
english_title: "Youth Congress leader arrested with MDMA at Koilandi bus stand"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/265467/youth-congress-leader-arrested-with-mdma-at-koilandi-bus-stand"
published_at: "2025-01-24T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67933121e7ee4_mdmaaaaaaaaaaaaaaaaaa.jpg"
keywords: []
---

# എം ഡി എം എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്റിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

> **Lead Summary:** **ബാലുശ്ശേരി :**വിതരണം ചെയ്യാനായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പിടിയിൽ. ബാലുശ്ശേരി കോക്കല്ലൂർ വടക്കേവീട്ടിൽ മുഹമ്മദ് ഫിറോസ് ആണ് പിടിയിലായത്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. നിലവിൽ കോക്കല്ലൂർ ഗവർമെന്റ് ഹയർ സെക്കന്റ്റി സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് ഫിറോസ്.

## Article Content

**ബാലുശ്ശേരി :**വിതരണം ചെയ്യാനായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പിടിയിൽ. ബാലുശ്ശേരി കോക്കല്ലൂർ വടക്കേവീട്ടിൽ മുഹമ്മദ് ഫിറോസ് ആണ് പിടിയിലായത്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. നിലവിൽ കോക്കല്ലൂർ ഗവർമെന്റ് ഹയർ സെക്കന്റ്റി സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് ഫിറോസ്.

നാർക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂന്ന് ഗ്രാമിന് മുകളിൽ എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഡി.വൈ.എസ്.പിയുടെ ഡാൻസാഫ് സ്ക്വാഡിലെ എ.എസ്.ഐ ഷാജി, എ.എസ്.ഐ ബിനീഷ്, സി.പി.ഒ ശോഭിത്ത്, സി.പി.ഒ അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ , എസ്.ഐ.ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/265467/youth-congress-leader-arrested-with-mdma-at-koilandi-bus-stand)