പേരാമ്പ്ര : ഭിന്നശേഷി കുടുംബമായ സഫിയക്ക് നിർമ്മിച്ചു നൽകിയ'ആസാദ് മൻസ്സിൽ ' മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവർത്തനം എന്നാൽ കാരുണ്യ സാമൂഹിക പ്രവർത്തനം കൂടിയാവണം എന്ന് തെളിയിച്ചു കൊടുത്തുകൊണ്ട് മാതൃകയാവുകയാണ് പുറ്റംപൊയിൽ കോൺഗ്രസ് കമ്മിറ്റി. എന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന വേളയിൽ പറയുകയുണ്ടായി.

പേരാമ്പ്ര പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോട് കാണിക്കുന്ന അവഗണക്കെതിരെ വീട് നിർമ്മിച്ച് പ്രതികരിക്കുകയായിരുന്നു പുറ്റം പൊയിൽ കോൺഗ്രസ് പ്രവർത്തകർ. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ആറാം സ്ഥാനവും, എട്ടാം വാർഡിലെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരും ആയിരുന്നു ദമ്പതികൾ, പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും വീട് ലഭ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല.
ഇതിനുശേഷമാണ് ഒരു വർഷം മുമ്പ് ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് വന്നത്. വാർഡ്മെമ്പർ ഡിസിസി ജനറൽസെക്രട്ടറി പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു.ഷാഫി പറമ്പിൽ എംപി, പി കെ ബാലനാരായണൻ, രാജൻ മരുതേരി, പുതുക്കുടി അബ്ദുറഹിമാൻ, ജാസ്മിനാ മജീദ്, ജോസ് കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Opposition leader Ramesh Chennithala inaugurated the 'Azaad Mansill' built by Safia