ഉള്ളിയേരി : രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മയ്ക്കായി പുത്തഞ്ചേരിയിൽ യുദ്ധ സ്മാരക മന്ദിരം നിർമ്മിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിച്ചു. ഇത്തരം വൈകാരിക സ്ഥാപനങ്ങൾ 'ദേശീയതയുടെ ശുദ്ധതയിൽ മുങ്ങി കുളിച്ച് നിൽക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന്' ഉദ്ഘാടന വേളയിൽ സുരേഷ് ഗോപി പറയുകയുണ്ടായി.

ചടങ്ങിൽ എം കെ രാഘവൻ എം പി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ രജീഷ് കെ പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. സുബേദാർ മേജർ പി വി മനേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത, ജില്ലാ സൈനിക് വെൽഫയർ ഓഫീസർ സുജാത, ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, സാജിദ് കോറോത്ത്, കെ രാധാകൃഷ്ണൻ നായർ, ടി എം വരുൺ കുമാർ, ഇപി ഷാജി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ജനറൽ സെക്രട്ടറി മുരളീധര ഗോപാൽ സ്വാഗതം പറഞ്ഞു. കെ ഉണ്ണി നന്ദി രേഖപ്പെടുത്തി. പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച വന്ദേമാതരം ആലപിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്. അന്തരിച്ച എഴുത്തുകാരൻ എംടിയുടെ വസതിയും സന്ദർശിച്ച ശേഷമാണ് സുരേഷ് ഗോപി കോഴിക്കോട് നിന്നും മടങ്ങിയത്.
Suresh Gopi dedicated the War Memorial Mandir in Puthanchery to the nation