പേരാമ്പ്ര : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഡോക്ടർ കെ ജി അടിയോടി നഗറിൽ ജില്ലാ പ്രസിഡന്റ് ബിനു പതാക ഉയർത്തി. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ടിടി ബിനു അധ്യക്ഷതവഹിച്ചു.

ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് അജിത് കുമാർ ടി, സെക്രട്ടറിമാരായ കെ മാധവൻ, വി സജീവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജില്ലാ ട്രഷറർ എം കൃഷ്ണവേണി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ഇന്ന് ഷാഫി പറമ്പിൽ എംപി സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ, കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്, സംസ്ഥാന സെക്രട്ടറി പി കെ അരവിന്ദൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, അനിൽ വട്ടപ്പാറ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ശേഷം അധ്യാപക പ്രകടനവും നടക്കും. വനിതാ സമ്മേളനം അഡ്വ. ഗൗജവിജയകുമാർ ഉദ്ഘാടനം ചെയ്യും.
ജില്ലാ വൈസ് പ്രസിഡന്റ് ശർമിള ചടങ്ങിൽ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം എൻ എസ് യു അഖിലേന്ത്യാ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും. രമേഷ് കാവിൽ, ദുൽഖിഫിൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 26ന് കാലത്ത് പ്രതിനിധി സമ്മേളനവും യാത്രയയപ്പും സംഘടിപ്പിക്കും. അഡ്വ. കെ ജയന്ത് ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ സംസാരിക്കും.
KPST District Conference has started in Perambra