താമരശ്ശേരി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ അടിവാരത്ത് ലഹരി വിരുദ്ധ ജനകീയ ജാഗ്രത സമിതി റാലി സംഘടിപ്പിച്ചു. ലഹരിക്കടിമപ്പെട്ട് മകൻ സ്വന്തം മാതാവിനെപ്പോലും വെട്ടിക്കൊലപ്പെടുത്തുന്ന സ്ഥിതിയിലേക്ക് നാട് എത്തിച്ചേർന്ന അവസരത്തിൽ ഇതിനെതിരെ ജനകീയ പ്രതിരോധമല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു.

മുഹമ്മദ് എരഞ്ഞോണ, ഷാജി കരോട്ട് മല, മജീദ് ഹാജി കണലാട്, ഉസ്മാൻ മുസ്ലിയാർ, ഷമീർ കളത്തിൽ, പി.കെ സുകുമാരൻ, ഷിഹാബ് അടിവാരം, അസീസ് പാണ്ടിക്കാട്, ഷമീർ വളപ്പിൽ, സാബു പൊട്ടി കൈ, ഫൈസൽ തേക്കിൽ, സലീം മറ്റത്തിൽ, ജാഫർ ആലുങ്ങൽ, കെ സി ഹംസ, ഗഫൂർ ഒതയോത്ത്, അലൻ, വിപിൻ കണ്ണോത്ത്, സുബീഷ് എ പി, മുഹമ്മദ് മുട്ടായി, വി കെ താജു, വി കെ ഷരീഫ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
A public rally was organized in Atiwara against drug mafias