
പേരാമ്പ്ര :റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആവള യു പി സ്കൂളിൽ JRC, സ്കൗട് & ഗൈഡ്സ് യൂണിറ്റുകളുടെ സഹകരണത്തോടെ' Domestic Fire and First Aid' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷിജു കൂത്താളി ക്ലാസ്സ് നയിച്ചു.
പി ടി എ പ്രസിഡന്റ് ഷാനവാസ് കൈവേലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം പി ടി എ ചെയർപേഴ്സൺ സുലൈഖ കെ, SRG കൺവീനർ മഞ്ജുള ഇ. എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ജി സ്മിത സ്വാഗതവും JRC കോർഡിനേറ്റർ ശ്രുതിടീച്ചർ നന്ദിയും പറഞ്ഞു.കുട്ടികളും രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു.
An awareness class was organized at Avala UP School as part of the Republic Day celebrations