പേരാമ്പ്ര: ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ വിനീത് എസ്. ജനുവരി 21 മുതൽ 25 വരെ പോണ്ടിച്ചേരിയിൽ നടന്ന മത്സരം ഡയറക്ടറേറ്റ് ഓഫ് സ്‌കൂൾ എഡ്യുക്കേഷൻ, പുതുച്ചേരി, വിശ്വേശ്വരയ്യ ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.

കേരളം, തമിഴ്നാട്, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലത്തിലേയ്ക്കുള്ള അധ്യാപകർ പങ്കെടുത്ത ശാസ്ത്രമേളയിൽ കേരളത്തിന്റെ പ്രതിനിധിയായ വിനീത് ഒന്നാം സ്ഥാനത്തെത്തി.
വിനീത് തന്റെ പഠന സഹായകമായ "ടീച്ചിങ് എയ്ഡ്" വഴി പഠിക്കാൻ വിഷമമുള്ള വിഷയങ്ങളെ മോഡലുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പഠിപ്പിക്കാനുള്ള ആശയം അവതരിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഒമ്പതാം ക്ലാസിലെ ഗുരുത്വാകർഷണത്തിലെ അപകേന്ദ്രബലവും അഭികേന്ദ്രബലവും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.
ഇതിന് മുമ്പ് സംസ്ഥാന തലത്തിൽ വിജയിച്ചിട്ടുള്ള വിനീത് പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂളിൽ Physics അധ്യാപകനായി പ്രവർത്തിക്കുന്നു. കുന്ദമംഗലം ചെത്തുകടവ് ശങ്കരനാരായണൻ്റേയും ശ്രീജയുടേയും മകനാണ് വിനീത്. ഭാര്യ ശ്രുതി, മകൾ മിഴിമാൻവി എന്നിവരാണ് കുടുംബാംഗങ്ങൾ.
Perampra Teacher's Success: 1st Place in South Indian Science Fair