ഉള്ളിയേരി : ഉള്ളിയേരി കന്മന കരിയാത്തൻ ക്ഷേത്രത്തിൽ ഫെബ്രുവരി 1, 2 തീയ്യതികളിൽ നടക്കുന്ന ഉത്സവത്തിന് വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ടി കെ കുഞ്ഞികൃഷ്ണൻ നായർ, ബാംഗളൂർ രക്ഷാധികാരി, മധു കാവോട്ട് ( ചെയർമാൻ ), മണി കന്മന ( പ്രോഗ്രാം കമ്മിറ്റി കൺവീനർ ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ജനുവരി 27ന് കാലത്ത് കൊടിയേറ്റം നടക്കും. ധനസമാഹരണം സുരേഷ് കുമാർ പുറക്കാട്ടേരി ആദ്യ സംഭാവന നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വിവിധ തിറകൾ, നൃത്ത നൃത്യങ്ങൾ, ഗ്രാൻഡ് മീഡിയ ഒരുക്കുന്ന മെഗാ ഷോ, കരോക്കെ, പ്രസാദഊട്ട്, താലിപ്പൊലി എന്നിവ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
A celebration committee was formed at the Ullieri Kanmana Kariyathan Temple