നടുവണ്ണൂർ : കോട്ടൂർ എ യു പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തിന്റ് ഭാഗമായി സുരക്ഷാ ബോധവൽക്കരണക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ രജീഷ് പി പി, അഭി ലജിപത് ലാൽ എന്നിവർ ഫയർ എക്സ്റ്റിംഗ്യൂഷൻ ഉപയോഗിക്കുന്നതിന്റെയും റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളുടെയും പ്രായോഗിക പരിശീലനം നൽകി. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആർ ശ്രീജ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ ദിനേശൻ അധ്യക്ഷത വഹിച്ചു. വി കെ റാഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.
കുട്ടികൾക്കായി അഗ്നിശമന പ്രവർത്തനങ്ങളുടെ വിവിധ രീതികൾ പ്രായോഗികമായി കാണിച്ചുകൊടുത്തു. സിപിആർ കൊടുക്കുന്ന വിധം കുട്ടികളെക്കൊണ്ട് പരിശീലിപ്പിച്ചു. മദർ പി ടി എ യിലെ ചില അംഗങ്ങളും ക്ലാസിൽ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും നിരവധി സംശയങ്ങൾക്ക് ഫയർ ഓഫീസർമാർ മറുപടി നൽകി.
Kotoor AUP School organized a safety awareness class and training program