പേരാമ്പ്ര :മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച് നടപ്പിലാക്കിയ വൈറ്റ് ഗാർഡ് കഴിഞ്ഞ ആറ് വർഷക്കാലം കൊണ്ട് നിർവ്വഹിച്ചത് കേരളത്തിന്റെ സാമൂഹ്യ പുനർ നിർമിതി ആണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പൂനൂർ കാരുണ്യ തീരം കെ എസ് മൗലവി നഗറിൽ വെച്ച് നടന്നു. ദ്വിദിന വൈറ്റ് ഗാർഡ് പരിശീലന ക്യാമ്പ് സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. സലീം മിലാസ്, ഷമീർ ബാവ,എം നസീഫ് കൊടുവള്ളി,പി എച്ച് ഷമീർ, ഷാഫി സകരിയ, ഷംസുദ്ധീൻ വടക്കയിൽ, സഈദ് അയനിക്കൽ, പി വി മുഹമ്മദ്, മുഹമ്മദ് മുയിപ്പോത്ത്, കെ അബ്ദുൽ മജീദ്, എ മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരിച്ചു.
Social Reconstruction by White Guard : PK Feroze