അത്തോളി : കുവൈറ്റ് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞവരുടെ കുടുംബത്തിന് നൽകുന്ന സംസ്ഥാന കമ്മിറ്റി പദ്ധതിയായ ' സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ' ഭാഗമായുള്ള ബാലുശ്ശേരി മണ്ഡലം തുക വിതരണം നടന്നു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടിടി ഇസ്മയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സെക്യൂരിറ്റി സ്കീമിന് ആദ്യമായി രൂപം നൽകി തുടക്കം കുറിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന കുവൈറ്റ് കെഎംസിസി ജീവകാരുണ്യ, ആരോഗ്യ പ്രവർത്തനങ്ങളിൽ എന്നപോലെ തന്നെ കാലഘട്ടത്തിന് അനിവാര്യമായ വിദ്യാഭ്യാസരംഗത്തെ വളർച്ചക്കും വേണ്ട ഇടപെടലിലൂടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.കെ അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എ.പി അബ്ദു റഹിമാൻ, സെക്രട്ടറി വി.പി ഷാനവാസ് എന്നിവർ ചേർന്ന് 5 ലക്ഷം രൂപയുടെ ചെക്ക് ഇസ്മായിലിൽ നിന്നും ഏറ്റുവാങ്ങി.അത്തോളി സി.എച്ച് സ്മാരക സൗധത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂര് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് അസീസ് തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റർ, പഞ്ചായത്ത് ലീഗ് ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ്, സെക്രട്ടറിമാരായ ഹാരിസ് തോരായി, സലീം കോറോത്ത്, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കാഞ്ഞിരോളി മുഹമ്മദ് കോയ, അബൂദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറസാഖ് കേളോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ഏറോത്ത്, ജനറൽ സെക്രട്ടറി ജാഫർ കൊട്ടാരോത്ത് എന്നിവർ സംസാരിച്ചു. ഷമീർ കമാലി പ്രാർത്ഥന നടത്തി. കുവൈത്ത് കെ.എം.സി.സി മണ്ഡലം സെക്രട്ടറി ഹിജാസ് അത്തോളി സ്വാഗതം പറഞ്ഞു. സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ ഗഫൂർ അത്തോളി നന്ദിരേഖപ്പെടുത്തി. അഷ്റഫ് നേരോത്ത്, കെ.കെ അഷ്റഫ്, റിയാസ് സൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Kuwait KMCC Social Security Scheme was distributed