പേരാമ്പ്ര; പേരാമ്പ്രയിൽ ജോലിസ്ഥലത്ത് നിർത്തിയിട്ട ലോറിയുടെ സ്റ്റെപ്പിനി ടയർ മോഷണം പോയതായി പരാതി. കോഴിക്കോട് ആർക്കേഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 11 BN 0092 നമ്പർ നിസ്സാൻ ടിപ്പർ ലോറിയുടെ ടയർ ആണ് മോഷണം പോയത്.
പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തിക്ക് എത്തിയതായിരുന്നു ലോറി. ജോലി കഴിഞ്ഞ് ലോറി സ്കൂൾ ഗ്രൗണ്ടിൽ തന്നെ വെക്കാറാണ് പതിവ്. പിറ്റേന്ന് ഡ്രൈവർ തിരികെ എത്തിയപ്പോഴാണ് ടയർ നഷ്ടപ്പെട്ട വിവരം അറിയുന്നത്. പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The tire of a tipper parked at a work site in Perampra was stolen