നടുവണ്ണൂര്‍: അനുദിനം അപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ സുരക്ഷ അപബോധം വളര്‍ത്തിയെടുക്കുന്നതിനായി ബോധ വത്കരണ ക്ലാസ് സംഘടിപ്പിച്ച് കോട്ടൂര്‍ എയുപി സ്‌ക്കൂള്‍.

സ്‌കൂളിന്റെ നൂറാം വാര്‍ഷിക പരിപാടികളുടെ ഭാഗമായാണ് സുരക്ഷ ബോധ വത്കരണ ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടക്കുമ്പോള്‍ പേരാമ്പ്ര അഗ്നി രക്ഷാസേനയുടെ സഹകരണത്തോടെയാണ് സുരക്ഷാ ബോധവല്‍ക്കരണക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചത്.
അഗ്നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡണ്ട് കെ .ദിനേശന്‍ അധ്യക്ഷത വഹിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി.പി രജീഷ്, അഭി ലജിപത്‌ലാല്‍ എന്നിവര്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷന്‍ ഉപയോഗിക്കുന്നതിന്റെയും റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെയും പ്രായോഗിക പരിശീലനം നല്‍കി.
കുട്ടികള്‍ക്കായി അഗ്‌നിശമന ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും അതിന്റെ വിവിധ രീതികള്‍ പ്രായോഗികമായി കാണിച്ചു കൊടുത്തു. അപകടം പറ്റിയവര്‍ക്ക് എങ്ങനെ സിപിആര്‍ കൊടുക്കാമെന്നും കുട്ടികളെക്കൊണ്ട് പരിശീലിപ്പിച്ചു. മദര്‍ പിടിഎ അംഗങ്ങളും ക്ലാസില്‍ പങ്കെടുത്തു.
തുടര്‍ന്ന് കുട്ടികളുടെയും അധ്യാപകരുടെയും നിരവധി സംശയങ്ങള്‍ക്ക് ഫയര്‍ ഓഫീസര്‍മാര്‍ മറുപടി നല്‍കി. സ്‌കൂള്‍ പ്രധാനാധ്യാപിക ആര്‍. ശ്രീജ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.കെ റാഷീദ് നന്ദിയും പറഞ്ഞു.
Fire Department conducts rescue awareness class for students