സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Jan 28, 2025 03:02 PM | By Theertha PK



തിരുവനന്തപുരം ;  വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു.

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പിലാക്കിയത്. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്.

ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു

Minister Veena George said that those who use cosmetics should be careful

Next TV

Related Stories
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/ //Truevisionall