ബാലുശ്ശേരി ; എരമംഗലത്തെ ക്വാറിയും ക്രഷര്‍ പ്രവര്‍ത്തനവും മൂലമുണ്ടാകുന്ന പാരിസ്ഥിതിക തകര്‍ച്ചയും, അപകട ഭീഷണിയും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും പിക്കറ്റിങ്ങും സംഘടിപ്പിച്ചത്.കരിങ്കല്‍ ഖനനം പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു . വായുവും ജലവും മലിനമാക്കുന്നു.

പൊതുജനാരോഗ്യത്തെ ബാധിക്കുന്നു. കൂടുതല്‍ ഭാരം കയറ്റി പോകുന്ന ലോറികള്‍ കാരണം റോഡുകള്‍ തകരുന്നു. നേരത്തെ പല സമരങ്ങളും സമിതിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. കലക്ട്രേറ്റിലും സമരം നടത്തി.കമ്മിഷനെ വച്ച് പ്രശനം പരിപഹരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും അതുപാലിക്കപ്പെട്ടില്ല.
ഇതോടെയാണ് സമിതി സമരവുമായി വീണ്ടു രംഗത്തെത്തിയത്. വൈകുണ്ഡത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്സ്ത്രീകളും പ്രദേശവാസികലുമടക്കം പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രദീപന്‍ ചേളന്നൂര്‍ ഉദ്ഘാടനം ചെയ്തു. സമിതി കണ്‍വീനര്‍ ഉമ മഠത്തില്‍ സ്വാഗതം പറഞ്ഞു.കെ.വി.നാരായണന്‍നായര്‍ അധ്യക്ഷനായി. നിജേഷ് അരവിന്ദ്, റീജ മധു, അസ്ലം ബക്കര്‍, സി.കെ.രാജീവന്‍, അരുണ്‍ കുരുവങ്ങല്‍ എന്നിവർ സംസാരിച്ചു.
Janakea Prakashana Samiti marched and picketed to Balusherry Panchayat office