ഉള്ളിയേരി : ഉള്ളിയേരി കുളങ്കര ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 20 മുതൽ 26 വരെ തിറ മഹോത്സവം നടക്കും. ഫെബ്രുവരി 20 വ്യാഴ്ച കാലത്ത് ഗണപതി ഹോമവും, ഉഷപൂജയും നടക്കും .9 മണിക്ക് കൊടിയേറ്റം ക്ഷേത്രം മേൽശാന്തി സത്യൻ ആചാരി മുഖ്യ കാർമ്മകത്വം വഹിക്കും. 11 മണിക്ക് കലവറ നിറയ്ക്കൽ, ഉച്ച പുജ, വൈകുന്നേരം 6.20 ന് ദീപാരാധന, സമൂഹ ലളിതാസഹസ്രനാമം, ഭഗവതി സേവ രാത്രി 8.00 ന് ക്ഷേതസംരക്ഷണ സമിതിയുടെ ഭജന.
ഫെബ്രുവരി 21 വെളളളി വൈകീട്ട് ദീപാരാധന, ഭഗവതി സേവ. ഫെബ്രുവരി 22 ശനിഴ്ച പതിവ് പുജകങ്ങൾക്ക് പുറമേ വൈകുന്നേരം 6.30 ന് ദീപാരാധന, ഭദ്രകാളി പൂജ റെനിൽ കണ്ണൂർ ആചാര്യന്റെ മുഖ്യ കാർമ്മികത്തിൽ. രാത്രി 8.30 ന് ഭജന ക്ഷേത്ര സമിതി ഫെബ്രുവരി 23 ഞായർ പതിവ് പൂജകൾ . വൈകിട്ട ദീപാരാധന, വൈകിട്ട് 7 30ന് സംസ്കാര സമ്മേളനം തുടർന്ന് പ്രാദേശികകലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്ന് നടക്കും .

ഫെബ്രുവരി 24 തിങ്കൾ പതിവ് പുജകൾവൈകീട്ട് ദീപാരാധന, നാഗ പൂജ, ലെവിൻ മുതുകാട് ആചാര്യയുടെ കാർമ്മികത്തിൽ.ഫെബ്രുവരി 25 ചൊവ്വ കാലത്ത് പതിവ് പൂജകൾ. കാലത്ത് 9 മണിക്ക് ശേഷം ഇളനീർകുല വരവ് ഉച്ചയ്ക്ക് 1. ഒരുമണിക്ക് ഉച്ച പൂജ. വൈകുന്നേരം 6.30ന് ദീപാരാധന, ഭഗവതിസേവ എന്നിവയും നടക്കും.
ഫെബ്രുവരി 26 ബുധാഴ്ച പുലർച്ചെ ഗണപതി ഹോമം, ഉഷ:പൂജ എട്ടുമണിക്ക് കാവുണർത്തൽ. ഉച്ചപൂജ, പ്രസാദ ഊട്ട്. വൈകുന്നേരം3.30ന് ഗുരുതി തർപ്പണം, കുട്ടിച്ചാത്തൻ വെള്ളാട്ട്. സന്ധ്യയ്ക്ക് ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടുകൂടിയ താലപ്പൊലി എഴുന്നള്ളത്ത് കിഴക്കേ ഇല്ലത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ഭഗവതിതിറ, ഗുളികൻ വെളളാട്ട്,കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ,നാഗത്തിറ, ഗുരു തിറയോട് കൂടി ഉത്സവം സമാപിക്കും.
Ullieri Kulankara Bhagavathy Temple will host Tira Mahotsav from February 20 to 26.