
താമരശ്ശേരി ; കോഴിക്കോട് താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസ്സിന്റെ ബ്രേക്ക് തകരാറിലായതോടെ അപകടത്തിൽപ്പെട്ടു. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായി സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണ ഭിത്തിയും കടന്ന് പുറത്തേക്ക് പോയി.
ബ്രേക്ക് ഡൗണായിട്ടും ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ച് താഴേക്ക് മറിയാതെ നിന്നതിനാലാണ് അപകടത്തിൽ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഗതാഗത തടസം നേരിടുകയാണ്. സംരക്ഷണ ഭിത്തിയും കടന്ന് ബസ് മുന്നോട്ട് പോയിരുന്നെങ്കിൽ കൊക്കയിലേക്ക് മറിയുമായിരുന്നു. ടിപ്പര്‍ ലോറിയിൽ കെട്ടി ബസ് പിന്നോട്ട് വലിച്ച് നീക്കി. ഹൈവെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. നിലവിൽ ഒരു വരിയായിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്
The private bus got stuck in the curve and traffic was disrupted at the Thamarassery pass