ഉള്ളിയേരി :സേവാഭാരതി ഉള്ളിയേരിയുടെ നേതൃത്വത്തില്‍ യുവതീ യുവാക്കള്‍ക്കു വേണ്ടി തൊഴില്‍ നൈപുണ്യ വികസന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സേവാഭാരതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മോഹനന്‍ വി.എം ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ് രമേശന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു.കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിന്‍ പരിശീലന കേന്ദ്രം കോഴിക്കോട് ട്രെയിനര്‍ റെജിന്‍ കൃഷ്ണ ക്ലാസ്സെടുത്തു. കെ കെ ഷിബു കുമാര്‍, വി.എം ഭാസ്‌കരന്‍, വിശാഖ് കൊയക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 35 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Seva Bharati organized a job skill development training class for the youth