ബാലുശ്ശേരി ; കേന്ദ്ര ബജറ്റിനെതിരെ സിപിഐ (എം) പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ. (എം.) പനങ്ങാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കേരള വിരുദ്ധ, ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എന്ന മുദ്രാവാക്യവുമായി അറപ്പീടികയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്. ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.കെ. മനോജ്, കെ.പി. സഹിർ എന്നിവർ സംസാരിച്ചു.
CPI (M) organized a protest against the Union Budget