
നന്മണ്ട: എം.ബി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നന്മണ്ട സംഘടിപ്പിച്ച നന്മണ്ട പ്രീമിയർ ലീഗ് സീസൺ -6 ക്രിക്കറ്റ് ടൂർണമെന്റ് അവസാനിച്ചു. ലീഗിൽ MBC നന്മണ്ട റണ്ണേഴ്സും,SIGMA CC ജേതാക്കളുമായി. സമാപന പരിപാടിയിൽ വെച്ച് ടൂർണമെന്റിലൂടെ സമാഹരിച്ച തുക പൂളപ്പറമ്പത്ത് ആകാശിന്റെ വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായും, പാലക്കാ പറമ്പിൽ ഫൈസലിന്റെ കരൾ മാറ്റിവെക്കൽ ചികിത്സക്കായും ക്ലബ്ബിന്റെ ഭാരവാഹികളായിട്ടുള്ള ഷിജിൽ, എം.കെ ജുബീഷ്, അജ്മൽ റോഷൻ എന്നിവർ ബന്ധപ്പെട്ടവർക്ക് തുക കൈമാറി.
റാഷിദ് പുറായിൽ അധ്യക്ഷത വഹിച്ച സമാപന പരിപാടി നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഖ്യാതിഥികളായി നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയിട്ടുള്ള അബിൻ രാജ്, ബിനീഷ് ഏറാംഞ്ചേരി, ഇ കെ രാജീവൻ, കരിപ്പാല ബാബു, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം എന്നിവർ സംസാരിച്ചു.പ്രജിത്ത് സ്വാഗതവും ഷിജിൽ നന്ദിയും രേഖപ്പെടുത്തി.
The Nanmanda Premier League season-6 cricket tournament has concluded