പേരാമ്പ്ര :വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവൽക്കരണം ആരംഭിച്ചു.സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടക്കുന്ന മില്യൺ ഷൂട്ട് ക്യാമ്പയിന്റെ കൂത്താളി പഞ്ചായത്ത് തല ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി നിർവഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ വണ്ണാൻ കണ്ടി അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം സെക്രട്ടറി സി കെ ജറീഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. പി പി അമ്മദ് മാസ്റ്റർ, ആഷിക് പുല്ലിയോട്ട്,ഇ അഫ്നാസ് സി പി മുഹമ്മദ് നിഹാസ്,പി കെ അൻഷിഫ്,പി മുസമ്മിൽ എന്നിവർ സംസാരിച്ചു
Youth league with million shoot campaign against drug addiction