
കായണ്ണ ; കായണ്ണ ഗവ. ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി ചേർന്ന് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറിന് നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശി ഉദ്ഘാടനം ചെയ്യും.
ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സെഷനുകൾ നടക്കും. ഹയർസെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രബന്ധാവതരണത്തിനും അവസരമുണ്ട്. കുട്ടികളുടെ മികച്ച അവതരണങ്ങൾക്ക് സമ്മാനങ്ങളും നൽകും. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9447760708 [email protected] ബന്ധപ്പെടുക
Kayanna Govt. National Seminar is organized in Higher Secondary School