ഉള്ള്യേരി ; ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ വ്യാപാരികള്‍ക്കും പൊതു ജനങ്ങള്‍ക്കും അര്‍ഹമായ പല ആനുകൂല്യങ്ങളും ആവശ്യങ്ങളും നിഷേധിക്കുന്ന ഗ്രാമപഞ്ചായത്ത് നടപടി. ഹരിത കര്‍മ്മ സേനയുടെ മറവില്‍ വ്യാപാരികളെ പീഡിപ്പിക്കുന്ന നിലപാട്, ജല്‍ജീവന്‍ പദ്ധതിക്ക് വേണ്ടി കുഴിയെടുത്ത റോഡുകള്‍ ഗതാഗത യോഗ്യമാക്കാത്തത്, ഉള്ള്യേരിയില്‍ സ്ഥാപിച്ച തെരുവിളക്കുകള്‍ കത്താത്തത്, ഉള്ള്യേരി ബസ്റ്റാന്‍ഡ് നവീകരണം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ്ണ കെപിസിസി അംഗം കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ സുരേഷ് അധ്യക്ഷനായി. കെപിസിസി അംഗം കെ.എം ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി.

ടി ഗണേഷ് ബാബു, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു വേട്ടുവച്ചേരി, ഗംഗാധരന്‍ കുറുപ്പച്ചന്‍കണ്ടി, ബ്ലോക്ക് ഭാരവാഹികളായ സതീഷ് കന്നൂര്, മൂസക്കോയ കണയങ്കോട്, എം.സി അനീഷ്, മഞ്ഞക്കരി ബാബു ,സുമ സുരേഷ്, പി പ്രദീപ്കുമാര്‍ ,എന്‍ പി ഹേമലത , രാജന്‍ നന്താത്ത്, ടി കുഞ്ഞിരായന്‍ കുട്ടി
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ ,ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനില്‍കുമാര്‍ ചിറക്കപറമ്പത്ത്, ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജിതന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി നാസ് മാമ്പൊയില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത നമ്പൂതിരി, ഗീത പുളിയാറയില്‍, ഷൈനി പട്ടാങ്കോട്ട്, റംല ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രസംഗിച്ചു.
Congress held a protest evening dharna in Ullyeri