ഓമശ്ശേരി: വിവിധങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്ന ഓമശ്ശേരി ഫെസ്റ്റ് ആവേശമാവുന്നു.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് ദശദിന ഫെസ്റ്റ് സംഘടിപ്പിച്ചത്.കുടുംബശ്രീ കുടുംബോൽസവം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,പഞ്ചായത്തംഗം എം.ഷീല,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായ ഫാത്വിമഅബു,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്,സൈനുദ്ദീൻ കൊളത്തക്കര,ആർ.എം.അനീസ് നേതൃത്വം നൽകി.സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി സ്വാഗതവും വൈ:ചെയർപേഴ്സൺ ഷീല അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി .
വ്യാപാരോൽസവം മുൻ എം.എൽ.എ.വി.എം.ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ യു.കെ.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി മുഖ്യാതിഥിയായി. ബ്ലോക് പഞ്ചായത്തംഗം ടി.മഹ്‌റൂഫ്,ഗ്രാമ പഞ്ചായത്തംഗം എം.ഷീജ ബാബു,എം.പി.അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. വ്യാപാരോൽസവത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ താരങ്ങളായ കൊമ്പൻ കോട് കോയയും കുഞ്ഞാപ്പുവും അവതരിപ്പിച്ച ഹാസ്യ പരിപാടികൾ ശ്രവിക്കാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജന.സെക്രട്ടറി വി.കെ.രാജീവൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്തംഗം കെ.പി.രജിത നന്ദിയും പറഞ്ഞു.
കലാ സായാഹ്നം ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന ഉൽഘാടനം ചെയ്തു.പഞ്ചായത്തംഗം മൂസ നെടിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സൂപ്പർ അഹമ്മദ് കുട്ടി ഹാജി,ടി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി കോ-ഓർഡിനേറ്റർ ആർ.എം.അനീസ് സ്വാഗതവും പഞ്ചായത്തംഗം സി.എ.ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്ന്(ചൊവ്വ) രാവിലെ 10 മണിക്ക് അറുന്നൂറിലധികം പേർ പങ്കെടുക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് കുടുംബ സംഗമ(സുകൃതം)വും നാളെ (ബുധൻ) രാവിലെ 10 മണി മുതൽ സൗജന്യ അലോപ്പതി(പല്ല്,കണ്ണ് ഉൾപ്പടെ),ഹോമിയോ,ആയുർവ്വേദ മെഗാ മെഡിക്കൽ ക്യാമ്പും നടക്കുമെന്ന് ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ പി.കെ.ഗംഗാധരനും ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടിയും അറിയിച്ചു.ഫെസ്റ്റ് ഈ മാസം 9 ന് സമാപിക്കും.എല്ലാ ദിവസവും വൈകുന്നേരം മുതൽ അമ്യൂസ്‌മന്റ് പാർക്കും രാത്രി പ്രമുഖർ അണി നിരക്കുന്ന കലാപരിപാടികളും നടക്കുന്നുണ്ട്.
Omassery Fest as Natutsavam: A family festival that spreads excitement