
നടുവണ്ണൂർ :കാവില്‍ എ എം എല്‍ പി സ്കൂള്‍ 110 ാം വാര്‍ഷികവും ഈ അധ്യായന വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക പ്രമീള നാഗത്തിങ്കലിന് യാത്രയയപ്പും നല്‍കി. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ടി പി ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പർ ഷൈമ കെ കെ അധ്യക്ഷത വഹിച്ചു.
ഓള്‍ കേരള ടാലന്റ് എക്സാം വിജയികളായ കെ ജി വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെഡലും ബ്ലോക്ക് മെമ്പര്‍ എം കെ ജലീല്‍ വിതരണം ചെയ്തു.പി ടി എ പ്രസിഡന്റ ഫാത്തിമ സഫ്റ, മാനേജര്‍ നല്ലൂര്‍ റനീഷ് , ഇ ശ്രീധരന്‍ മാസ്റ്റർ , എന്‍ ഇബ്രാഹിം കുട്ടിഹാജി മുന്‍ പി ടി എ പ്രസിഡന്റമാരായ കെ ടി കെ റഷീദ് , എടോത്ത് വിനോദ് ,പാലയാട്ട് വിനോദ് , കെ പി സത്യന്‍ , ലിജി തേച്ചേരി , അലേമ്പ്ര രാമകൃഷ്ണന്‍ , അഫ്സല്‍ പി എന്‍ , അധ്യാപകരായ അഞ്ജു ടീച്ചര്‍ , സരിൻ എസ് റാം, ഹൈറുന്നിസ ടീച്ചര്‍ തുടങ്ങിയവർ സംസാരിച്ചു . യോഗത്തില്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഹരിപ്രിയ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി കെ അശ്റഫ് നന്ദിയും പറഞ്ഞു.
Kavil AMLP School Annual Celebration and Farewell was held