കോക്കല്ലൂർ; കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻ്ററി സ്കൂൾ ഹ്യൂമാനിറ്റീസ് വിഭാഗം ഏകദിന പ്രാദേശിക ചരിത്ര ശില്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എൻ.എം. നിഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രകാശൻ മാടത്തിൽ സ്വാഗതം പറഞ്ഞു. അഭിലാഷ് പുത്തഞ്ചേരി ആധ്യക്ഷത വഹിച്ചു.പ്രമുഖ പ്രാദേശിക ചരിത്രകാരൻ അശോകൻ ചേമഞ്ചേരി ശില്പശാല നയിച്ചു.
കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രാദേശിക ചരിത്ര മാതൃകകൾ ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ നാട്ടുകാരുടെ സഹായത്തോടെ ഫീൽഡ് സന്ദർശനം നടത്തി വിവര ശേഖരണം നടത്തി ക്രോഡീകരിച്ച് കോക്കല്ലൂരിൻ്റെ പ്രാദേശിക ചരിത്രം തയ്യാറാക്കും. മുഹമ്മദ് സി അച്ചിയത്ത്, നദീം നൗഷാദ്, പ്രമോദ് പുതിയോട്ടിൽ, ആലി നടുവണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു. നിയാരഞ്ജിത്ത് നന്ദി രേഖപ്പെടുത്തി .
Kokkallur Government Higher Secondary School organized a one-day regional history workshop