ബാലുശ്ശേരി ; നാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിന് മാറ്റം വരുത്തണമെന്ന് അഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ എം പി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതരാമനെ നേരിൽ കണ്ട് നിവേദനം നൽകി.

ടാക്സ് ഇൻഡക്സേഷൻ ബെനിഫിറ്റ് ആനുകൂല്യങ്ങൾക്ക് അർഹരായവരെ പറ്റി പറയുന്നിടത്ത് പൗരന്മാർ എന്നതിന്റെ പകരം സ്ഥിരതാമസക്കാർ എന്നുപയോഗിച്ചതിന്റെ പേരിലാണ് ഈ വിവേചനം നിലനിൽക്കുന്നതെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. AI രാജ്യത്ത് ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. അതേ സമയം Al ഉൾപ്പടെയുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് കമ്പനികൾ നൽകുന്ന പിരിച്ചുവിടൽ വേതനം, ടാക്സ് മുക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ യൂണിയൻ ബാങ്കിൻ്റെ ബ്രാഞ്ച് പൂഴിത്തോടിൽ നിന്ന് മാറ്റിയാൽ ആ പ്രദേശത്തെ സാധാരണ ജനങ്ങൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബാങ്കിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടും മന്ത്രിക്ക് നിവേദനം നൽകി.
Shafi Parampil MP submitted the petition to Union Finance Minister Nirmala Sita Raman