ബാലുശ്ശേരി; ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വികസന സെമിനാറും ജലബജറ്റ് പ്രകാശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനവും ജലബജറ്റ് പ്രകാശനവും അഡ്വ. കെ.എം സചിൻ ദേവ് എം.എൽ.എ നിർവഹിച്ചു. ഹരിത മിഷൻ കോ- ഓഡിനേറ്റർ പി.പി പ്രസാദ് ജലബജറ്റ് ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ അനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ പി.കെ ബാലകൃഷ്ണൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം ശശി പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.അജിത ( ഉള്ളിയേരി ),രൂപലേഖ കൊമ്പിലാട് (ബാലുശ്ശേരി), സി.എച്ച്. സുരേഷ് ( കോട്ടൂർ), ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് അലങ്കോട്, റംല മാടംവള്ളിക്കുന്നത്ത്, എം.കെ വനജ, അസി. എക്സി. എഞ്ചീനിയർ രാജഗോപാൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ജോബി സാലസ് നന്ദി പറഞ്ഞു.
Development seminar and release of water budget as part of 2025-26 annual plan formulation