ഓമശ്ശേരി : പഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മത്തായി ചാക്കോയുടെ പേര് എഴുതിയ ഫലകം ഓഡിറ്റോറിയം നവീകരണത്തിന്റെ പേരിൽ എടുത്തു മാറ്റിയിരുന്നു. എന്നാൽ നവീകരണം പൂർത്തിയായിട്ടും ഫലകം പുനസ്ഥാപിച്ചിട്ടില്ല.

ഇതിൽ പ്രതിഷേധിച്ചാണ് ഓമശ്ശേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കെ കെ രാധാകൃഷ്ണൻ,ടി മഹറൂഫ്, കെ വി ഷാജി, ഒ കെ സധാനന്ദൻ, പി ശിവദാസൻ, ടി ടി മനോജ്, കെ സി അബ്ദുറഹിമാൻ, ഒ കെ നാരായണൻ, പി കെ സനൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CPIM-led protest demanding restoration of name of Panchayat Auditorium