
കായണ്ണ ; കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കേരള ജൈവവൈവിധ്യ ബോഡുമായി സഹകരിച്ച് ജൈവവൈവിധ്യ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി ജോയിൻ ഡയറക്ടറും എൻഎസ്എസ് സംസ്ഥാന കോഡിനേറ്ററുമായ ഡോ. എസ്. ഷാജിത ചടങ്ങിൽ മുഖമ്യതിഥിയായി.
ഉപജീവനം പദ്ധതിയുടെ ഉദ്ഘാടനം സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ എം അജിത് കുമാർ അധ്യക്ഷത വഹിച്ചു .
ഹയർസെക്കൻഡറി വിഭാഗം കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ വി ബിൻഷ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, വനം വകുപ്പ് സോഷ്യൽ കൺസർവേറ്റർ ആർ കീർത്തി IFS, കേരള ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. കെ പി മഞ്ജു, എൻഎസ്എസ് റീജിയണൽ കോഡിനേറ്റർ എസ് ശ്രീജിത്ത്, ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോർഡിനേറ്റർ ജി.മനോജ് കുമാർ, ക്ലസ്റ്റർ കോഡിനേറ്റർ സി കെ ജയരാജൻ, പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ് ഹെഡ്മാസ്റ്റർ എം ഭാസ്കരൻ, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര , ശ്രീലു ശ്രീപദി ,ടി സത്യൻ ,വി കെ സരിത, കെ ജി ഷിനു രാജ്,സി എസ് സോണിയ,ജിൻസി പീറ്റർ,സിബി അലക്സ്,ശ്രീനന്ദ,ശ്രീയ എസ് ജിത്ത്,ദേവിക എന്നിവർ സംസാരിച്ചു
Kayanna Government Higher Secondary School: Organized National Seminar on Biodiversity