
നൊച്ചാട് : വിദ്യാർത്ഥികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കോഴിക്കോട് ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം സാഹിത്യ രചന ശില്പശാല നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദപട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ പി റസാക്ക് ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
നൊച്ചാട് : വിദ്യാർത്ഥികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കോഴിക്കോട് ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം സാഹിത്യ രചന ശില്പശാല നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദപട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ പി റസാക്ക് ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
ഹെഡ്മിസ്ട്രസ് എം ബിന്ദു മലയാളം വിഭാഗം, അധ്യക്ഷ ടി കെ റാബിയ, എഴുത്തുകൂട്ടം കോഡിനേറ്റർ വി എം അഷ്റഫ്, ടി ഹാജറ, റാഷിദ മുത്താളത്തിൽ, നിരഞ്ജന എസ്. മനോജ് എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടക്കുന്ന അഖില കേരള വായന മത്സരത്തിലെ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ പത്താം തരം വിദ്യാർത്ഥി നീത സിതാരയെ ചടങ്ങിൽ അനുമോദിച്ചു.
വൈഗ ബി നായർ, എ ആർ അഭിരാമി, ആയിഷ സയൻ, ആമിനാ ലാമിയ എന്നിവർ നേതൃത്വം നൽകി. പീതാംബരൻ എടക്കയിൽ, അഷ്റഫ് എന്നിവർ ക്ലാസ്സ് എടുത്തു. ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ സമാപന ചടങ്ങിൽ പ്രകാശനം ചെയ്തു.
Samagra Shiksha Kozhikode Budding Writers Eshtuguoot organized literary writing workshop