
മരുതൂർ; മനോജ് മരുതൂർ തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന, തേങ്ങാക്കുഴി പഞ്ചായത്ത്, എന്ന ഷോർട്ട് മൂവിയുടെ ചിത്രീകരണം കന്നൂർ, ചെങ്ങോട്ട് കാവ്, മരുതൂർ എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു.
കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ഇരുപതോളം നടീ നടൻമാർ അഭിനയിക്കുന്ന ചിത്രത്തിന് മനു മുടൂർ ഛായാഗ്രഹണവും, സജീവൻ ഏഴുകുളത്തിൽ ചമയവും, ശ്രീനി പെരുവട്ടൂർ, ശ്രീജിത്ത് മേലൂർകോഡിനേഷനും നിർവ്വഹിക്കുന്നു. മാർച്ചിൽ ചിത്രം റിലീസ് ചെയ്യും.
Tengakuzhi Panchayat short movie shooting is in progress