ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്
Feb 7, 2025 01:30 PM | By Theertha PK


അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് നടത്തി വരാറുള്ള ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫെബ്രുവരി 10ന് നടക്കും. പ്രഥമ ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം അവാർഡ് സിനിമാ ഗാനരചയിതാവ് മനു മൻജിത്തിന് നൽകാൻ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ചെയർപേഴ്സണും സൂര്യ കിരീടം 2025 ജനറൽ കൺവീനർ സുനിൽ കൊളക്കാട്, പ്രോഗ്രാം കൺവീനർ അജീഷ് അത്തോളി, ലൈബ്രേറിയൻ സി കെ സബിത എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

 ഗാനരചനാ രംഗത്തെ ജനകീയതയും മികച്ച യുവ സിനിമ ഗാനരചയിതാവ് എന്ന നിലയ്ക്കുമാണ് മനുമൻജിത്തിനെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ബിന്ദു രാജൻ പറഞ്ഞു. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫിബ്രവരി 10ന് വൈകീട്ട് 6 ന് കൂമുള്ളി വായനശാലയ്ക്ക് സമീപത്ത് നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ സദസ് ( സൂര്യ കിരീടം - 2025 )ൽ വെച്ച് സിനിമാ സംവിധായകൻ വി.എം.വിനു സമ്മാനിക്കും. വായനശാലയിൽ രാവിലെ 9.30 ന് പുഷ്പാർച്ചനയും 10 മണി മുതൽ ഗാനാലാപനം, കവിത, ചിത്രരചന , ഗാന രചന മത്സരവും നടക്കും. വൈകീട്ട് 5 മണിയ്ക്ക് സിനിമ സംവിധായകൻ വി.എം.വിനു സാംസ്കാരിക സദസ് ഉദ്ഘാടനവും നിർവഹിക്കും.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വച്ച് അത്തോളി പഞ്ചായത്തിലെ കലാരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ലീലാവതി ടീച്ചർ ( തകഴി ബാലസാഹിത്യ അവാർഡ് ജേതാവ്), വിനോദ് അത്തോളി (അന്തർ ദേശീയ ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്), കബനി ( സിനിമാ നടി), സി.റിയോന, അശ്വിനി അജീഷ് (സ്കൂൾ കലോത്സവത്തിൽ നാടകത്തിനുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ) എന്നിവരെ അനുമോദിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് വിവിധ കലാപരിപാടികളും രാത്രി 8 മണിയ്ക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ മെഗാ കരോക്കേ ഗാനമേളയും നടക്കും

Girish Puthanchery 'Surya Kiryatham' award to song writer Manu Manjith

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










Entertainment News