നടുവണ്ണൂർ ; നടുവണ്ണൂർ കൃഷിഭവൻ 2024-25 -ലെ ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി നടപ്പിലാക്കുന്ന അഗ്രോ ഫാർമസി (കാർഷിക ഉത്പാദനോപാധികളുടെ വിതരണ കേന്ദ്രം) യുടെ ഉദ്ഘാടനംനടത്തി . കൃഷിഭവനിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കർഷകർക്കു മിത്ര സൂക്ഷമാണു വളങ്ങളും , ജൈവ കീടനാശിനികളും, മറ്റ് ഉൽപാദന ഉപാധികളും ഇവിടെ നിന്നും സൗജന്യമായി ലഭിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. യോഗത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.. കൃഷി ഓഫീസർ കെ.കെ. അബ്ദുൾ ബഷീർ, ഭരണസമിതി അംഗങ്ങളായ സദാനന്ദൻ പാറക്കൽ സജീവൻ മക്കാട്ട്, സെലീന കുന്നുമ്മൽ, അസി: കൃഷി ഓഫീസർ സജീവൻ എന്നിവർ സംസാരിച്ചു.
Natuvannur Krishi Bhavan Public Planning Scheme 2024-25; Agro Pharmacy was inaugurated