അത്തോളി :അത്തോളി പഞ്ചായത്ത് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, സ്കൂളുകൾക്കുള്ള സ്പോട്സ് ഉപകരണ കിറ്റും വിതരണം ചെയ്തു. പ്രസിഡന്റ് ബിന്ദുരാജൻ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.

സ്പോട്സ് കിറ്റുകൾ അത്തോളി ജി. എം.യു.പി സ്കൂൾ, ജി.എൽ പി.സ്ക്കൂൾ അത്തോളി, വെൽഫയർ സ്കൂൾ അത്തോളി എന്നീ മൂന്ന് സ്കൂൾളുകൾക്കാണ് നൽകിയത്. ജി.എം.യു പി സ്കൂളിൽ മൂന്ന് അലമാരയും നൽകിയിട്ടുണ്ട്. ജി.എം.യു.പി.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ്പ്രസിഡന്റ്സി.കെ.റിജേഷ്അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ, വാർഡ് മെമ്പർഎ.എം.വേലായുധൻ, സുനിൽ കൊളക്കാട്, അസീസ് കരിമ്പയിൽ, ടി.കെ.കൃഷ്ണൻ,നളിനാക്ഷൻ, കരുണാകരൻ ടി.കെ., റജി സി.ടി ,ഷിജു വി.എം, സാദിഖ് എം കെ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻസ്റിംഗ് കമ്മറ്റി ചെയർപേർഴ്സൺ എ.എം.സരിത സ്വാഗതവും ഹെഡ്മാസ്റ്റർ ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.
Study material and sports kit were distributed