
ബാലുശ്ശേരി ; 2025ലെ കേരള ബജറ്റില്‍ ടൂറിസം മേഖലയ്ക്ക് ₹385 കോടി രൂപ അനുവദിച്ചതിൽ കേരളത്തിലെ ട്രാവൽ ഏജന്റുമാരുടെ സംഘടന ട്രാവൽ ആൻഡ് ടൂറ്സ് ഏജന്റ് സർവൈവൽസ് കെരളൈറ്റ്സ് (TASK) സർക്കാറിനെ അഭിനന്ദിച്ചു. സാഹസിക വിനോദസഞ്ചാരവും ആയുര്‍വ്വേദം ഉള്‍പ്പെടെയുള്ള വെല്‍നസ് ടൂറിസവും ഈ ബജറ്റിലൂടെ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് സംഘടന അറിയിച്ചു.
"ഈ ബജറ്റ് ടൂറിസം മേഖലയ്ക്ക് വലിയ ഉന്മേഷം നല്‍കുന്ന പുതിയ പദ്ധതികള്‍ കേരളത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും. തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും തദ്ദേശീയ സമ്പദ് വ്യവസ്ഥക്ക് സഹായകമാകുകയും ചെയ്യും," TASK പ്രസിഡന്റ് രാജേഷ് ചന്ദ്രൻ പറഞ്ഞു.
സാഹസിക വിനോദസഞ്ചാര പദ്ധതികളും പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണവും സീ പ്ലെയിന്‍ ടൂറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതിലൂടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഗുണകരമായ വികസനം ഉണ്ടാകുമെന്ന് TASK വ്യക്തമാക്കി. ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച നിക്ഷേപം കേരളത്തെ ആഗോള ടൂറിസം ഭൂപടത്തില്‍ മികച്ച സ്ഥാനത്ത് എത്തിക്കുമെന്ന് സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.
Kerala Budget 2025: Energy for Tourism Sector, Travel and Tours Agent Survivals Keralites (TASK) Welcome