
എലത്തൂര്‍ ; എലത്തൂര്‍ 2025-26 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 17.05 കോടി രൂപ അനുവദിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
ഒറ്റത്തെങ്ങ് ഗവ. യു.പി. സ്‌കൂള്‍ നവീകരണം - 3 കോടി, അകലാപ്പുഴ ടൂറിസം പദ്ധതി - 5 കോടി, കാക്കൂര്‍ ബഡ്‌സ് സ്‌കൂള്‍- 2 കോടി, പൂളക്കടവ് പാലം അപ്രോച്ച് റോഡ് - 3 കോടി, അന്നശ്ശേരി ബസ്സ് , ഷോപ്പിംഗ് കോംപ്ലക്‌സ്- 1 കോടി, ജെട്ടി പാര്‍ക്ക് എലത്തൂര്‍- 1 കോടി, മുക്കത്ത്താഴം ബണ്ട് നവീകരണം- 80 ലക്ഷം, അടുക്കത്തുതാഴം - വെള്ളിനാട് താഴം പാലം- 75 ലക്ഷം, എടക്കര സൈഫന്‍ - വള്ളിക്കാട്ട്കാവ് ക്ഷേത്രം റോഡ്- 50 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്.
അകലാപ്പുഴ സംരക്ഷണം, പൂനൂര്‍പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണം, നാരായണ്‍ചിറ വികസന പദ്ധതി, പുക്കുന്ന്മല ടൂറിസം പദ്ധതി, എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് ആന്റ് അഡോള്‍സെന്റ്്കെയര്‍ സെന്റര്‍-പുറക്കാട്ടിരി, ചിറ്റംവീട് റഗുലേറ്റര്‍ കം ബ്രിഡ്ജ്, കാക്കൂര്‍ കൃഷി ഭവന്‍, കോരപ്പുഴ ഫിഷ് ലാന്‍ഡ് റോഡ്, ചിക്കിലോട് അങ്ങാടി നവീകരണം, ഇന്ദിരാഗാന്ധി സ്റ്റേഡിയം ചേളന്നൂര്‍, നന്മണ്ട 14-ല്‍ സ്റ്റേഡിയം നിര്‍മ്മാണം എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് പദ്ധതികള്‍. ഇതോടൊപ്പം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
17.05 crore has been sanctioned for various projects in Elathur constituency