പേരാമ്പ്ര: സംസ്ഥാന ബജറ്റില്‍ പേരാമ്പ്ര നിയമസഭ മണ്ഡലത്തില്‍ 27 കോടിയുടെ വികസന പദ്ധതികള്‍ സ്ഥാനംപിടിച്ചു. പേരാമ്പ്രയില്‍ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന പോളിടെക്നിക് സ്ഥാപിക്കാന്‍ അഞ്ചു കോടിരൂപ ബജറ്റില്‍ വകയിരുത്തി.

ചങ്ങരോത്ത് പഞ്ച.ഞ്ചായത്തിലാണ് പോളിടെക്‌നിക് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പേരാമ്പ്ര സര്‍ക്കാര്‍ ഐ.ടി.ഐ. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാക്കാരിന്റെ കാലത്ത് സ്ഥാപിച്ചിട്ടുണ്ട്. പോളിടെക്‌നിക് കൂടി വരുന്നതോടെ ഒരു സര്‍ക്കാര്‍ മേഖലയില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ക്ക് പുതിയ അവസരമാണ് ലഭ്യമാകുക. വനംവകുപ്പ് 2003-ല്‍ പ്രഖ്യാപിച്ച ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാടുള്ള കടുവ സഫാരി പാര്‍ക്കിനും (കോഴി ക്കോട് ബയോളജിക്കല്‍ പാര്‍ക്ക്) ബജറ്റില്‍ അഞ്ചുകോടിവകയിരുത്തിയിട്ടുണ്ട്.
പെരുവണ്ണാമുഴി മേഖലയിലെ ടൂറിസം വികസനത്തിന് പദ്ധതി ഉണര്‍വേകും. ഏറെ വിനോദസഞ്ചാരികള്‍ എത്തുന്ന അകലാപ്പുഴയിലെ ടൂറിസം വികസനത്തിനും അഞ്ചുകോടി അനുവദിച്ചതാണ് മറ്റൊരു നേട്ടം. കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ നവീകരണത്തിന് അഞ്ചു കോടിരൂപയും അനുവദിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടുപിന്നിട്ട കുറ്റ്യാടി ജല സേചനപദ്ധതി കനാല്‍ നവീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ വിശദമായ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. മുന്‍ വര്‍ഷങ്ങളിലും കനാല്‍ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. വലിയ തുക ആവശ്യമായിവരുന്നതിനാല്‍ ഘട്ടം ഘട്ടമായാണ് നവീകരണം നടത്തുന്നത്..പേരാമ്പ്രയില്‍ പുതുതായി അനുവദിച്ച ഡിവൈ.എ.സ് പി. ഓഫീസ്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മൂന്നുകോടി രൂപയും നീക്കിവെച്ചു. നേരത്തേയുള്ള പേരാമ്പ്ര സര്‍ക്കിൾ ഇന്‍സ്‌പെക്ടറുടെ ഓഫീസാണ് നിലവില്‍ ഡിവൈ.എസ്.പി ഓഫീസായി പ്രവര്‍ത്തിക്കുന്നത്. ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടടത്തിന് നാലുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. എല്ലാ പദ്ധതികളും ടെന്‍ഡര്‍ ചെയ്യാന്‍ ആവശ്യമായ 20 ശതമാനം തുകയാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുന്നത്.
27 crore development projects have been sanctioned for Perampra assembly constituency in the state budget