
നടുവണ്ണൂർ : ഷോപ്സ് ആൻഡ് കൊമേഴ്ഷ്യൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് മാർച്ചുകളുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് നടുവണ്ണൂരിൽ സ്വീകരണം നൽകി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ ടി പി ദാമോദരൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ അഡ്വ. കെ.പി അനിൽകുമാർ, ഡെപ്യൂട്ടി ലീഡർ കെ പി സജീഷ്, ജാഥാ മാനേജർ ശശികുമാർ പേരാമ്പ്ര, സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി ഷാനവാസ് ഇയ്യാട്, എൻ ആലി, പി വി ശാന്ത, ഏരിയാ ട്രഷറർ ശരത്ത് കിഴക്കേടത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Kozhikode District Vehicle Campaign Rally was welcomed at Naduvannur