---
title: "കൂത്താളി ഗ്രാമപഞ്ചായത്തിൻ്റെ ജീവനാഡിയായ പുറയങ്കോട് ചെറുപുഴ ഇന്ന് അതിജീവന പാതയിൽ ...."
english_title: "Purayangode Cherupuzha, the lifeline of Koothali Gram Panchayat, is on the path of survival today."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/268915/purayangode-cherupuzha-the-lifeline-of-koothali-gram-panchayat-is-on-the-path-of-survival-today"
published_at: "2025-02-08T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a738ebada18_athijeevnm.jpg"
keywords: []
---

# കൂത്താളി ഗ്രാമപഞ്ചായത്തിൻ്റെ ജീവനാഡിയായ പുറയങ്കോട് ചെറുപുഴ ഇന്ന് അതിജീവന പാതയിൽ ....

> **Lead Summary:** ** ബാലുശ്ശേരി** ;കൂത്താളി ഗ്രാമപഞ്ചായത്തിൻ്റെ ജീവനാഡിയായ പുറയങ്കോട് ചെറുപുഴ ഇന്ന് അതിജീവനത്തിനായി കിതക്കുകയാണ്. മനുഷ്യർക്കും മറ്റ് ജീവവർഗ്ഗങ്ങൾക്കും കുടിവെള്ള സ്രോതസ്സായും കാർഷിക മേഖലക്ക് ഉണർവ്വായും ഈ പുഴ ഒഴുകുന്നു. പുഴയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.

## Article Content

** ബാലുശ്ശേരി** ;കൂത്താളി ഗ്രാമപഞ്ചായത്തിൻ്റെ ജീവനാഡിയായ പുറയങ്കോട് ചെറുപുഴ ഇന്ന് അതിജീവനത്തിനായി കിതക്കുകയാണ്. മനുഷ്യർക്കും മറ്റ് ജീവവർഗ്ഗങ്ങൾക്കും കുടിവെള്ള സ്രോതസ്സായും കാർഷിക മേഖലക്ക് ഉണർവ്വായും ഈ പുഴ ഒഴുകുന്നു. പുഴയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.

പ്ലാസ്‌റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് പകർച്ച വ്യാധികളുടേയും മറ്റ് ജല ജന്യരോഗങ്ങളുടെയും  പ്രവാഹമായി ഇത് മാറിക്കൊണ്ടിരിക്കുന്നു. മരച്ചില്ലകളും വൻമരങ്ങളും വീണ് മാലിന്യങ്ങൾ കെട്ടികിടക്കുന്നു. കളകൾ വ്യാപകമായി വളർന്ന് വെളളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ട് പുഴയുടെ നിലനിൽപ്പ് തന്നെ അപകടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് നന്മ സ്വയം സഹായസംഘം മുൻകയ്യെടുത്ത് സംഘാടക സമിതി രൂപീകരിച്ച് ബഹുജന പങ്കാളിത്തത്തോടെ കല്ലിങ്ങൽ മുതൽ പുറയങ്കോട് തോട് വരെ പുഴ ശുചീകരണ യജ്ഞം നടത്താൻ തീരുമാനിച്ചത്. ഫെബ്രുവരി 9 ഞായറാഴ്‌ച കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന പ്രവർത്തനം ജീവിതത്തിൻ്റെ നാനാതുറകളിലുമുള്ളവർ അണിനിരകുന്ന ബഹുജന മുന്നേറ്റമായി മാറും.

പി.സി.രാജൻ മാസ്റ്റർ കൺവീനറും ടി.പി സോമൻ ചെയർമാനുമായ സംഘാടക സമിതി പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നു. വാർഡ് മെമ്പർമാരായ വി.ഗോപി,,പൂളകണ്ടി കുഞ്ഞമ്മത്, ബിന്ദു, പൂർണ്ണ സഹകരണം നൽകി സംഘാടകസമിതിയോട് ഒപ്പം ചേർന്നുനിൽക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/268915/purayangode-cherupuzha-the-lifeline-of-koothali-gram-panchayat-is-on-the-path-of-survival-today)