ഉള്ള്യേരി: എകെടിഎ നടുവണ്ണൂര്‍ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. ഉള്ളിയേരി കമ്മൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എം.രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് പി.എം രാജന്‍ അധ്യക്ഷത വഹിച്ചു.തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.

ഏരിയാ സെക്രട്ടറി ടി.എം കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സുബൈദ വരവ് ചിലവ്കണക്കും,പി.എം രവീന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും, ഷീബ നെച്ചാട് അനുശോചന പ്രമോയവും,അനില്‍കുമാര്‍ പ്രമേയവും അവതരിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ.ടി.എം കുഞ്ഞിക്കണ്ണന്‍,അശോകന്‍ കാവുന്തറ,ശ്രിധരന്‍ തെരുവത്തക്കടവ് എന്നിവരെയും, ഗായകനും നടനുമായ ജസീല്‍ ജമാല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിപരിയചമേളയില്‍ സംസ്ഥാ തല വിജയി ആയ ആശ്രിദ്.എസ് കുമാര്‍ എന്നിവരെയും ആദരിച്ചു.
ചടങ്ങില്‍ തിരുവാതിരക്കളിയും, കോല്‍ക്കളിയും അരങ്ങേറി. പി.വി പ്രകാശന്‍,ഷൈനി അശോകന്‍, ഉമാദേവി.എന്നിവര്‍ അടങ്ങിയ പ്രസിഡിയംസമ്മേളനം നിയന്ത്രിച്ചുചടങ്ങിന് സുനിത വി.എം നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി പിഎം രാജന്‍ പ്രസിഡണ്ട്. ടി. എം കുഞ്ഞിക്കണ്ണന്‍.സെക്രട്ടറി.സുബൈദ ജമാല്‍ ട്രഷറര്‍ ആയി 19 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു
AKTA organized the Naduvannur area conference.